ശരീഫ മണ്ണിശ്ശേരി
കൃതികള്‍
68
വായിച്ചവര്‍
129,602
ലൈക്സ്‌
9,102

വിവരണം  

പ്രതിലിപിയില്‍:    

സംഗ്രഹം:

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിക്കടുത്ത് മൊറയൂര്‍ ആണ് സ്വദേശം . മലയോരഗ്രാമമായ അരിമ്പ്ര യി ല്‍ അധ്യാപികയായി ജോലി ചെയ്യുന്നു. 2000ത്തില്‍ ചന്ദ്രിക വാരാന്തപ്പതിപ്പില്‍ ആണ് ആദ്യമായി കഥ അച്ചടിച്ചു വന്നത് . “മരു”-എന്നായിരുന്നു കഥയുടെ പേര് .ചന്ദ്രിക ,വര്‍ത്തമാനം , തേജസ്‌ ,മാധ്യമം തുടങ്ങിയ പത്രങ്ങളുടെ സപ്ലിമെന്റുകളില്‍ പല കഥകളും അച്ചടിമഷി പുരണ്ടു . ജനശക്തി ,അകം ,വനിത, ശാന്തം  തുടങ്ങിയവയിലും കഥകള്‍ വരാറുണ്ട്‌. 2004ല്‍ ആദ്യകഥാസമാഹാരം “മണല്‍ പറയുന്നത് “ പ്രസിദ്ധീകരിക്കപ്പെട്ടു . 2010ല്‍ രണ്ടാം കഥാ സമാഹാരം “വേര്‍പാടിന്‍റെ  താഴ്വര” പുറത്തിറങ്ങി .പുസ്തകത്തില്‍ കയറിയിട്ടില്ലാത്ത കഥകള്‍ വേറെയും ധാരാളം ..ഇപ്പോള്‍ ബ്ലോഗിലാണ് സജീവം .http://chilamarmarangal.blogspot.in ആണ് ബ്ലോഗ്‌ ലിങ്ക് .ഈ ബ്ലോഗ്‌ കഥകളാല്‍ സമ്പുഷ്ടമാണ്. 2004ല്‍ “ചുവന്ന ചെപ്പ്” എന്ന കഥ “കെ എസ് ടി ഏ” സംസ്ഥാനതലത്തില്‍ നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടി .2006ല്‍ “കെ എസ് ടി യു” നടത്തിയ മത്സരത്തില്‍ “അസ്രായീല്‍ “ എന്ന കഥയാണ് പുരസ്കാരം നേടിയത് . ഈയിടെ മലയാളം ഷോര്‍ട്ട് സ്റ്റോറി ഗ്രൂപ്പ് നടത്തിയ കഥാമത്സരത്തില്‍ “മടുപ്പിന്‍റെ നിലവിളി “ എന്ന കഥയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു .ദര്‍ശന ടി വിയുടെ “ഇ ലോകം” പരിപാടിയിലും “പുസ്തക പരിചയം” പരിപാടിയിലും പങ്കെടുത്തിട്ടുണ്ട് . കവിതകള്‍ എഴുതാറുണ്ടെങ്കിലും ചെറുകഥയാണ് ഇഷ്ടതട്ടകം. കുറഞ്ഞ വാക്കുകളില്‍ ഒരു വിപുലലോകം സൃഷ്ടിക്കാനാവുന്നു എന്നതാണ് ഈ കഥകളുടെ പ്രത്യേകത. ഇവരുടെ കഥകള്‍ സമൂഹത്തിലേക്ക് തിരിച്ചു വെച്ച കണ്ണാടികളാണ് .വെയിലത്ത് വച്ച കണ്ണാടികളില്‍ മഴവില്‍ വര്‍ണങ്ങളോടൊപ്പം  യാഥാര്‍ത്ഥ്യങ്ങളുടെ കയ്പ്പും പ്രതിഫലിക്കുന്നു .മധുരം പോലെ കയ്പ്പും ഒരു സത്യമാണെന്നിരിക്കെ സാഹിത്യസൃഷ്ടികള്‍ രസിപ്പിക്കുന്നതും രമിപ്പിക്കുന്നതും മാത്രമായിരിക്കണം എന്നു ശഠിക്കുന്നതില്‍ എന്താണര്‍ത്ഥം? ശരീഫ മണ്ണിശ്ശേരി   http://chilamarmarangal.blogspot.in


ഉറുമ്പ്🐜

2,802 ഫോളോവേഴ്സ്

Sabira Latheefi

8 ഫോളോവേഴ്സ്
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.