ഒരു കുഞ്ഞു മനുഷ്യസ്നേഹി

ലിപി ജസ്റ്റിൻ

ഒരു കുഞ്ഞു മനുഷ്യസ്നേഹി
(84)
വായിച്ചവര്‍ − 3501
വായിക്കൂ

സംഗ്രഹം

20 വര്ഷങ്ങൾക്ക് മുൻപുള്ള ഒരു രണ്ടാം ശനിയാഴ്ച .അതി രാവിലെ 8 ‘ മണി . വീട്ടിലെ അമ്മ അലാറം അലറി... "ഡീ...ദെ,നിന്നെ കാണാന് ലിസ്സി വന്നിരിക്കുന്നു എണീക്ക്" അലർച്ചക്ക് പിന്നാലെ ചന്തിക്കിട്ടൊരു പിച്ചും.. ഓ ...
Maya Shajan
സൂപ്പർ സ്റ്റോറി
സുഹാന ഹസ്സൻ
റിവ്യൂ എന്ത് എഴുതണം എന്ന് അറിയില്ല.
സേതുലക്ഷ്മി
ഇൗ ശീർഷകം ആദ്യം കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് കൊഴിക്കുഞ്ഞിനെ രക്ഷിച്ച മിസോറം ബാലനെ ആണ്. പിന്നെ ആണ് പ്രസിദ്ധീകരിച്ച ദിവസവും സംഗ്രഹവും ഒക്കെ ശ്രദ്ധിക്കുന്നത്. ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് പറയാതെ വയ്യ. ഒരുപാട് ഉദാഹരണങ്ങൾ ഉള്ളതിനാൽ അതെടുത്ത് ഉദ്ധരിക്കാൻ ശ്രമിക്കുന്നില്ല. ഇന്ദുമതിയെ എഴുന്നേൽപ്പിക്കുന്ന ഭാഗവും ഐ ലൈനർ തീർന്നു എന്ന് പറയുന്ന ഭാഗവും എല്ലാമെല്ലാം അതിമനോഹരം. ന്നാലും നിങ്ങളുടെ സെക്കൻഡ് സാറ്റർഡേ മക്കാറാക്കിയ ലിസി ചേച്ചിയെ എന്തൊക്കെ പറഞ്ഞ് പ്രാകിയിട്ടുണ്ടാവും എന്ന് വരെ ഞാൻ ഓർത്തുപോയി. കഥയുടെ ക്ലൈമാക്‌സിൽ എത്തിയപ്പോഴാണ് ആ കുഞ്ഞു മനുഷ്യസ്നേഹി ആരാണെന്ന് മനസ്സിലാക്കുന്നത്. ആദ്യം അവൻ നീട്ടിയ സഹായ ഹസ്തം ചേച്ചി ദുരഭിമാനം മൂലമോ എന്തോ നിരസിക്കുന്നു. അത് കഴിഞ്ഞ് സംഘനൃത്തത്തിന്റെ സ്റ്റെപ് അഴിഞ്ഞു പോകുന്ന ഭാഗം വിവരിക്കുമ്പോൾ, നിങ്ങൾ രണ്ടു പേരും കൂടി ഒരുക്കിയ പിള്ളേർ ആവും അതെന്നാണ് ഞാൻ കരുതിയത്. എന്നെ തെറ്റ് പറയാൻ പറ്റില്ലല്ലോ ഹു ഹു ഹു.. അത് കഴിഞ്ഞാണ് ആ കുട്ടി പൊതിയുമായി വരുന്നത്. ചേച്ചി നിരസിച്ചതിന് ശേഷവും ആ കുട്ടി പൊതി കൊണ്ടുതന്നുവെങ്കിൽ.... വിശപ്പിന്റെ വിളി അറിയാത്ത ഒരാൾക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അതെ, ചെറുപ്രായത്തിൽ തന്നെ വിശക്കുന്നവന് ഇല്ലായ്മയിൽ നിന്നായാലും പങ്കുവെക്കാൻ ആ അമ്മ പഠിപ്പിച്ചിരിക്കുന്നു.വിശപ്പിന്റെ കാഠിന്യംമൂലം കറി ഇല്ലാതെ ചൊറുണ്ണുന്നതോ ഉപ്പു കൂടിയ ഓംലെറ്റ് തട്ടുന്നതോ ഒരു പ്രശ്നമല്ലാ. വയറ് കത്തുമ്പോൾ പച്ച വെള്ളം പോലും മധുരിക്കുമല്ലോ.. വിശപ്പിനാണ് ഏറ്റവും അധികം രുചി ..... ഒരു നന്ദി വാക്ക് പറയാനായി പിന്നീട് ആ കുട്ടിയെ കണ്ടതുമില്ലാ.. ഒരു പക്ഷെ അത് കർത്താവ് തന്നെ ആയിരിക്കുമോ? വിശ്വസിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടല്ലോ... എന്തായാലും ഈ കുട്ടിയിലൂടെ നിങ്ങൾക്ക് ലഭിച്ച സഹായം പോലെ 20 വർഷത്തിനിപ്പുറം നിങ്ങൾ ഇരുവരും മറ്റുള്ളവർക്കും നൽകുന്നുണ്ടെന്ന് കരുതട്ടെ... അതാവാം ദൈവനിയോഗം .. തുടക്കം അല്പം ഹാസ്യത്തോടെ, തുടർന്ന് അനുവാചകരെ ചിരിപ്പിച്ചു മുന്നേറി ഒടുവിൽ നൊമ്പരത്തിൻ്റെ ലാഞ്ചന കണ്ണുകളെ ഈറനണിയിച്ചു.... അതോടൊപ്പം തന്നെ ഒരു സന്ദേശവും .... ഇവയെല്ലാം ചൂണ്ടി നിൽക്കുന്നതോ ഒരസാദ്ധ്യ രചന എന്ന സ്ഥിരീകരണത്തിലേക്ക്. രചന ജീവിതഗന്ധിയായതിനാലാവാം അനുവാചക ഹൃദയത്തെ ഇത്രമേൽ സ്പർശിച്ചത്. ആദരവ് തൂലികക്ക് .... ഭാവുകങ്ങൾ
Danish Dani
നിങ്ങള് കഴിച്ചപ്പോൾ വായിച്ചവരുടെ മനസ് നിറഞ്ഞു..
Reshmi Laiju
നല്ലെഴുത്ത്, നല്ല അവതരണം, ഒരുപാടിഷ്ടപ്പെട്ടു
Murali Jayan
സൂപ്പർ എന്തു രസമാവായിക്കാൻ തുടക്കം സൂപ്പർ പിന്നിടങ്കോട്ട് കിടിലം. പിന്നെ വിശപ്പിന്റെ വില മനസ്സിലാക്കി തന്നു. കിട്ടാതിരുന്നു കിട്ടിയ ചൂട് ചോറ് ചമ്മന്തി മുട്ട ഓംലെറ്റ് അച്ചാറ് കൂട്ടി വാഴയില ഉണിന്റെ വിവരണം. ഹോ വായിൽ വെള്ളമൂറി.അവസാനം ആ കുഞ്ഞിനെ കാണാൻ പറ്റാത്തതിൽ വിഷമം തോന്നി. അത് ഒരു പക് ഷേ, ദൈവം ആയിരിക്കാം. നിങ്ങളുടെ വിഷപ്പിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതായിരിക്കും. നന്മ വരടെ ലിപി ജസ്റ്റിൻ,
വിഷ്ണു ബാബു
നല്ലൊരു സന്ദേശം നല്ലരീതിയിൽ അവതതരിപ്പിച്ചു.
എല്ലാ റിവ്യൂസും കാണുക
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.