പ്രിയപ്പെട്ട ഭഗത് സിംഗ്...

പ്രിയപ്പെട്ടവരേ,

ഭഗത് സിംഗിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രതിലിപി നടത്തിയ 'പ്രിയപ്പെട്ട ഭഗത് സിംഗ് ' എന്ന ലെറ്റർ റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

ഈ ലെറ്റർ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായി ധീര ദേശാഭിമാനിയായ ഭഗത് സിംഗിന് കത്തുകളെഴുതിയ നിങ്ങൾക്കോരോരുത്തർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി.

മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ട കത്തുകളുടെ രചയിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ !

ഏറ്റവും മികച്ച കത്തുകളുടെ രചയിതാക്കൾക്ക് ശ്രീ അജയ് മങ്ങാട്ട് രചിച്ച 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവൽ സമ്മാനമായി ലഭിക്കുന്നതാണ്. വിജയികളെ ഞങ്ങൾ ഉടൻ തന്നെ ബന്ധപ്പെടുന്നതാണ്.

ഞങ്ങൾ തെരെഞ്ഞെടുത്ത ആ കത്തുകൾ ഏതൊക്കെ എന്നറിയേണ്ടേ ?

ഇവിടെ ക്ലിക്ക് ചെയ്യൂ...

(ഈ റൈറ്റിങ് ചാലഞ്ച് അവതരിപ്പിച്ചപ്പോൾ നൽകിയ വിവരണം താഴെക്കൊടുക്കുന്നു.)

----------------------------------------------------------------------------------------------------------

 

ഭഗത് സിംഗിന് നമുക്കൊരു കത്ത് എഴുതിയാലോ ?

സെപ്റ്റംബർ 28 നമ്മുടെ ധീര ദേശാഭിമാനികളിലൊരാളായിരുന്ന ഭഗത് സിംഗിൻ്റെ ജന്മദിനമാണ്.

ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് കത്തുകൾ എഴുതാനായി പ്രതിലിപി അവതരിപ്പിക്കുന്ന ലെറ്റർ റൈറ്റിങ് ചലഞ്ചാണ് 'പ്രിയപ്പെട്ട ഭഗത് സിംഗ്...'

നിങ്ങൾ അയയ്ക്കുന്ന ഈ കത്തുകൾ മറ്റേതോ ഒരു ലോകത്തിരുന്നു ഭഗത് സിംഗിന്‌ വായിക്കാൻ സാധിക്കും എന്ന് നമുക്ക് കരുതാം. (തികഞ്ഞ യുക്തിവാദിയായിരുന്ന അദ്ദേഹം ഈ സങ്കല്പം അംഗീകരിക്കാൻ വഴിയില്ല )
അദ്ദേഹത്തിനോട് പറയണം എന്ന് നിങ്ങൾക്ക് അതിയായ ആഗ്രഹമുള്ള കാര്യങ്ങളാണ് ഈ കത്തിൽ എഴുതേണ്ടത് .

ഈ കത്തിൽ എന്ത് വിഷയവും നിങ്ങൾക്ക് പരാമർശിക്കാം.

ഇന്നത്തെ ഇന്ത്യയെക്കുറിച്ചും, വിവിധ ഭരണ വർഗങ്ങളുടെ നിലപാടുകളെക്കുറിച്ചും എഴുതാം.ആ നിലപാടുകളോടുള്ള യോജിപ്പുകളെക്കുറിച്ചും വിയോജിപ്പുകളെക്കുറിച്ചുമെഴുതാം.

സാധാരണക്കാരും പാവപ്പെട്ടവരും താഴ്ത്തപ്പെട്ട ജാതിയിൽപ്പെട്ടവരും, മത - ലൈംഗിക ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കാൻ നമുക്ക് ചെയ്യാനാവുന്ന കാര്യങ്ങളെക്കുറിച്ചും എഴുതാം.

ഭഗത് സിംഗിൻ്റെ ജീവിതവും ആ ചെറിയ കാലഘട്ടം കൊണ്ട് അദ്ദേഹം ചെയ്ത കാര്യങ്ങളും, പറഞ്ഞ വാക്കുകളും നിങ്ങളെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്ന് ആ കത്തിലൂടെ പറയാം. അദ്ദേഹം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് പറയാം.

അങ്ങനെ അങ്ങനെ നിങ്ങൾക്ക് പറയാനുള്ള എന്തും, വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പടെ നിങ്ങൾക്ക് അദ്ദേഹത്തോട് കത്തിലൂടെ പറയാം.

ഈ ചലഞ്ചിൽ പങ്കെടുക്കുന്നത് എങ്ങനെ ?

- രചനകൾ പ്രതിലിപി ആപ്പിലോ വെബ്സൈറ്റിലോ നിങ്ങൾക്ക് സ്വയം പ്രസിദ്ധീകരിക്കാം. രചനകൾ ചേർക്കുമ്പോൾ വിവരണം / സംഗ്രഹം (summary ) എന്ന ഭാഗത്ത് #letter എന്ന് ചേർക്കുക. ആ രചനകൾ ഞങ്ങൾ ഈ ലെറ്റർ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്താം.

( ഇതുവരെ നിങ്ങൾ പ്രതിലിപിയിൽ സ്വയം രചനകൾ ചേർത്തിട്ടില്ല എങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യൂ. സ്വയം രചനകൾ ചേർക്കുന്നത് എങ്ങനെ എന്നത് ഇവിടെ വിവരിച്ചിട്ടുണ്ട് )

ചാലഞ്ചിലേക്ക് രചനകൾ ചേർക്കാനുള്ള അവസാന ദിവസം : 2019 ഒക്ടോബർ 3

- വിവരണം / സംഗ്രഹം (summary ) എന്ന ഭാഗത്ത് #letter എന്ന് ചേർത്ത രചനകൾ മാത്രമാണ് ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്തുക.

- ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന എല്ലാ രചനകളും, ഈ റൈറ്റിങ് ചാലഞ്ച് നടക്കുന്ന ഒരാഴ്ച, പ്രതിലിപി ഹോം പേജിൽ തന്നെ വായിക്കാൻ സാധിക്കുന്നതാണ്.

സമ്മാനങ്ങൾ

- ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന രചനകളിൽ നിന്ന് ഏറ്റവും മികച്ച പത്ത് രചനകൾ ടീം പ്രതിലിപി തെരഞ്ഞെടുക്കും. ഈ പത്ത് രചയിതാക്കൾക്ക് ശ്രീ അജയ് മങ്ങാട്ട് രചിച്ച 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവൽ സമ്മാനമായി ലഭിക്കുന്നതാണ്.

- ഈ റൈറ്റിങ് ചാലഞ്ചിലെ ഏറ്റവും മികച്ച പത്ത് രചനകളെയും രചയിതാക്കളെയും പരിചയപ്പെടുത്തി ഒരു ബ്ലോഗ്പോസ്റ്റ് പ്രതിലിപി വെബ് സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കും.

- 2019 ഒക്ടോബർ 10 ന് ഈ ചലഞ്ചിലെ വിജയികൾ ആരെന്നു പ്രഖ്യാപിക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ഞങ്ങളെ 9036506463 എന്ന നമ്പരില്‍ വിളിക്കുകയോ, malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

ഭഗത് സിംഗിനെക്കുറിച്ച് വായിച്ചറിഞ്ഞപ്പോഴോ കേട്ടറിഞ്ഞപ്പോഴോ, അദ്ദേഹത്തോട് പറയാൻ മനസ്സിൽ തോന്നിയ കാര്യങ്ങൾ കത്തുകളായി എഴുതൂ. ഈ ലോകം അത് വായിക്കട്ടെ.

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.