പുത്തൻ പടം - റൈറ്റിങ് ചാലഞ്ച്

പ്രിയപ്പെട്ടവരേ,

നിങ്ങൾ കണ്ട പുത്തൻ സിനിമകളെക്കുറിച്ച് എഴുതാനായി പ്രതിലിപി സംഘടിപ്പിച്ച 'പുത്തൻപടം'
എന്ന റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

ഈ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായ എല്ലാ പ്രിയ എഴുത്തുകാർക്കും പ്രതിലിപിയുടെ അഭിനന്ദനങ്ങൾ.

മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ട ആ രചനകളുടെ രചയിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ

ഞങ്ങൾ തെരെഞ്ഞെടുത്ത ആ രചനകൾ ഏതൊക്കെ എന്നറിയേണ്ടേ ?

ഇവിടെ ക്ലിക്ക് ചെയ്യൂ...

(ഈ റൈറ്റിങ് ചാലഞ്ച് അവതരിപ്പിച്ചപ്പോൾ നൽകിയ വിവരണം താഴെക്കൊടുക്കുന്നു.)

-----------------------------------------------------------------------------------------------------------------------------

പ്രിയപ്പെട്ടവരേ,

ഈ ആഴ്ച പ്രതിലിപി നിങ്ങളുടെ മുന്നിലെത്തുന്നത് വ്യത്യസ്തമായ ഒരു റൈറ്റിങ് ചാലഞ്ചുമായാണ് .

ഈ റൈറ്റിങ് ചാലഞ്ചിൻ്റെ പേരാണ് - 'പുത്തൻ പടം'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുത്തൻ പടങ്ങളെക്കുറിച്ച് എഴുതാനാണ് ഈ റൈറ്റിങ് ചാലഞ്ച്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ പല സിനിമകളും നിങ്ങൾ കണ്ടു കാണുമല്ലോ. നിങ്ങൾ കണ്ട പുതിയ സിനിമകളുടെ ആസ്വാദനക്കുറിപ്പുകൾ / റിവ്യൂകൾ ആണ് ഈ റൈറ്റിങ് ചാലഞ്ചിലേക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

പ്രധാന വിവരങ്ങള്‍

- നിങ്ങൾ റിവ്യൂ ചെയ്യുന്ന സിനിമ ഏത് ഭാഷയിൽ ഉള്ളതും ആവാം. (പക്ഷെ രണ്ടു മാസങ്ങളിൽ അധികം പഴക്കമുള്ള സിനിമകളുടെ റിവ്യൂകൾ ഈ റൈറ്റിങ് ചാലഞ്ചിലേക്ക് പരിഗണിക്കുന്നതല്ല. )

- നിങ്ങൾ മുൻപ് ഫേസ്ബുക്കിലോ അത് പോലെ മറ്റ് എവിടെയെങ്കിലുമോ പ്രസിദ്ധീകരിച്ച റിവ്യൂകളും ഈ ചാലഞ്ചിലേക്ക് സമർപ്പിക്കാവുന്നതാണ്‌. ഒരു വ്യക്തിയ്ക്ക് പരാമാവധി 5 റിവ്യൂകൾ വരെ സമർപ്പിക്കാവുന്നതാണ്.

- വളരെ വ്യത്യസ്തവും പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളവയുമായ സിനിമാ ആസ്വാദനക്കുറിപ്പുകളാണ് ഞങ്ങൾ ഈ ചാലഞ്ചിലേക്ക് പ്രതീക്ഷിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ ?

- രചനകൾ പ്രതിലിപി ആപ്പിലോ വെബ്സൈറ്റിലോ നിങ്ങൾക്ക് സ്വയം പ്രസിദ്ധീകരിക്കാം. രചനകൾ ചേർക്കുമ്പോൾ വിവരണം / സംഗ്രഹം (summary ) എന്ന ഭാഗത്ത് #movie എന്ന് ചേർക്കുക. ആ രചനകൾ ഞങ്ങൾ ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്താം.

( ഇതുവരെ നിങ്ങൾ പ്രതിലിപിയിൽ സ്വയം രചനകൾ ചേർത്തിട്ടില്ല എങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യൂ. സ്വയം രചനകൾ ചേർക്കുന്നത് എങ്ങനെ എന്നത് ഇവിടെ വിവരിച്ചിട്ടുണ്ട് )

ചാലഞ്ചിലേക്ക് രചനകൾ ചേർക്കാനുള്ള അവസാന ദിവസം : 2019 സെപ്തംബർ 26

- വിവരണം / സംഗ്രഹം (summary ) എന്ന ഭാഗത്ത് #movie എന്ന് ചേർത്ത രചനകൾ മാത്രമാണ് ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്തുക.

- ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന എല്ലാ രചനകളും ,ഈ റൈറ്റിങ് ചാലഞ്ച് നടക്കുന്ന ഒരാഴ്ച ,പ്രതിലിപി ഹോം പേജിൽ തന്നെ വായിക്കാൻ സാധിക്കുന്നതാണ്.

- ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന രചനകളിൽ നിന്ന് ഏറ്റവും മികച്ച പത്ത് രചനകൾ ടീം പ്രതിലിപി തെരഞ്ഞെടുക്കും.

- ഈ റൈറ്റിങ് ചാലഞ്ചിലെ ഏറ്റവും മികച്ച പത്ത് രചനകളെയും രചയിതാക്കളെയും പരിചയപ്പെടുത്തി ഒരു ബ്ലോഗ്പോസ്റ്റ് പ്രതിലിപി വെബ് സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കും.

- 2019 ഒക്ടോബർ 4 ന് ഈ ചലഞ്ചിലെ വിജയികൾ ആരെന്നു പ്രഖ്യാപിക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ഞങ്ങളെ 9036506463 എന്ന നമ്പരില്‍ വിളിക്കുകയോ, malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

നിങ്ങൾ കണ്ട പുത്തൻപടങ്ങളെക്കുറിച്ച് ഞങ്ങളോട് പറയൂ.

( ഈ ചലഞ്ചിലേക്ക് ഇത് വരെ സമർപ്പിക്കപ്പെട്ട രചനകൾ ഹോം പേജിൽ പുത്തൻപടം എന്ന വിഭാഗത്തിൽ കാണാൻ സാധിക്കുന്നതാണ്. )

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.