'കൃഷ്ണനെ അറിയാമോ ?' - റൈറ്റിങ് ചലഞ്ച്

പ്രിയപ്പെട്ടവരേ,

ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ച് പ്രതിലിപി സംഘടിപ്പിച്ച കൃഷ്ണനെ അറിയാമോ എന്ന റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച രചനകളിൽ നിന്നും ഞങ്ങൾ തെരെഞ്ഞെടുത്ത പത്ത് രചനകൾ ഇപ്പോൾ നിങ്ങൾക്ക് വായിക്കാവുന്നതാണ്.

വിജയികൾക്കും ഈ റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായ എല്ലാ പ്രിയ എഴുത്തുകാർക്കും പ്രതിലിപിയുടെ അഭിനന്ദനങ്ങൾ. ഇനി എല്ലാ ആഴ്ചകളിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന റൈറ്റിങ് ചലഞ്ചുകൾ പ്രതിലിപി മലയാളത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.


ഞങ്ങൾ തെരെഞ്ഞെടുത്ത പത്ത് രചനകൾ ഏതൊക്കെ എന്നറിയേണ്ടേ ?

ഇവിടെ ക്ലിക്ക് ചെയ്യൂ...

 
 
--------------------------------------------------------------
 
(  റൈറ്റിങ് ചാലഞ്ച് അവതരിപ്പിച്ചപ്പോൾ നൽകിയ വിവരണം താഴെക്കൊടുക്കുന്നു.)

ശ്രീകൃഷ്ണനെ ചിലർ കാണുന്നത് ദൈവമായിട്ടാണ് എങ്കിൽ മറ്റു ചിലർ കാണുന്നത് ഒരുഗ്രൻ കഥാപാത്രം എന്ന രീതിയിലാണ്. മലയാളത്തിൻ്റെ മാധവിക്കുട്ടിയെപ്പോലുള്ള  ചിലർക്കെല്ലാം നിത്യ തോഴനായിരുന്നു കൃഷ്‌ണൻ.  

പ്രണയത്തിന്റെ രാജകുമാരനായും ഒട്ടേറെ പ്രണയിനിമാരുടെ പ്രാണനാഥനായും നാം കൃഷ്ണനെ കണ്ടിട്ടുണ്ട്. വെണ്ണ കട്ട് തിന്നുന്ന, വാ തുറന്നു ലോകം മുഴുവൻ അമ്മയെ കാണിച്ചുകൊടുത്ത ഉണ്ണിക്കണ്ണനെയും, ഗുരുവിനും ബന്ധുക്കൾക്കുമെതിരെ ആയുധമെടുക്കാനാവാതെ പകച്ചു നിന്ന അർജുനനെ ഗീതോപദേശത്തിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ മഹാജ്ഞാനിയും, അർജ്ജുനൻ്റെ  എല്ലാ അർത്ഥത്തിലുമുള്ള സാരഥിയുമായ ശ്രീകൃഷ്ണനെയും നമുക്കറിയാം. യുദ്ധത്തിൽ പാണ്ഡവരെ ജയിപ്പിക്കാനായി തന്ത്രങ്ങൾ മെനഞ്ഞ സൂത്രശാലിയായ കൃഷ്ണനെയും, തൻ്റെ പേരിലുള്ള ആരോപണം തെറ്റെന്നു തെളിയിക്കാൻ സ്യമന്തകമണി തേടിപ്പോവുകയും ജാമ്പവാനുമായി ദിവസങ്ങളോളം ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെടും ചെയ്ത വീരനായ  കൃഷ്ണനെയും, തന്നെ വീണ്ടും വീണ്ടും അപമാനിച്ച ശിശുപാലനെ സുദർശന ചക്രം കൊണ്ട് നിമിഷ നേരം കൊണ്ട് കാല പുരിയ്ക്കയച്ച ക്രുദ്ധനായ കൃഷ്ണനെയും നമുക്കറിയാം.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നമുക്ക് കൃഷ്ണനെക്കുറിച്ച് എന്തെങ്കിലും എഴുതിയാലോ ?

പ്രതിലിപിയിലെ ഈ ആഴ്ചയിലെ റൈറ്റിങ്  ചാലഞ്ചാണ് ''കൃഷ്ണനെ അറിയാമോ ? '. ശ്രീകൃഷ്ണൻ എന്ന കഥാപാത്രത്തെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ തോന്നുന്ന എന്തും എഴുതാനുള്ള ഒരു റൈറ്റിങ് ചാലഞ്ചാണ് ഇത്. നിങ്ങളുടെ മനസ്സിലുള്ള കൃഷ്‌ണനെക്കുറിച്ച്‌  കുറിപ്പോ , കഥയോ, കവിതയോ, ഓർമ്മക്കുറിപ്പോ അങ്ങനെ എന്ത് വേണമെങ്കിലും എഴുതാം.

നിങ്ങളുടെ മനസ്സിലെ കൃഷ്‌ണനെക്കുറിച്ചുള്ള ചിത്രത്തെക്കുറിച്ചോ അല്ലെങ്കിൽ കൃഷ്ണൻ എന്ന കഥാപാത്രം നിങ്ങളുടെ ഓർമകളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചോ പോലും ആവാം നിങ്ങളുടെ എഴുത്തുകൾ . പണ്ടത്തെ നിങ്ങളുടെ ഞായറാഴ്ചകളുടെ ഓർമ്മകളിൽ   ദൂരദർശനിലെ 'ശ്രീകൃഷ്ണ' സീരിയലിൻ്റെ ഓർമ്മകലും ഉണ്ടായിരിക്കാം. രാത്രി ഭക്ഷണം തന്ന് ഉറക്കുമ്പോൾ അമ്മയോ ചെറിയമ്മയോ അമ്മായിമാരോ നിങ്ങൾക്ക് പറഞ്ഞു തന്നത് കൃഷ്ണൻ പൂതനയെക്കൊന്ന കഥയായിരിക്കാം. അല്ലെങ്കിൽ പാഠപുസ്തകങ്ങളിലെവിടെയോ പഠിച്ച  കൃഷ്ണഗാഥയിലെ ഒന്നോ രണ്ടോ വരികളെങ്കിലും നിങ്ങളുടെ മനസ്സിലുണ്ടാവാം. ഇവയിൽ നിന്നൊക്കെ നിങ്ങൾക്ക് നിങ്ങളുടെ എഴുത്തുകൾ സൃഷ്ടിച്ചെടുക്കാം.
 
- ആഗസ്റ്റ് 20 ചൊവ്വാഴ്ച മുതൽ ആഗസ്റ്റ് 25 ഞായറാഴ്ച വരെയാണ് ഈ റൈറ്റിങ് ചാലഞ്ചിലേക്ക് രചനകൾ ചേർക്കാനുള്ള സമയം. ഈ അഞ്ചു ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രചനകൾ മാത്രമാണ് ഈ റൈറ്റിങ് ചലഞ്ചിലേക്ക് ഉൾപ്പെടുത്തുക.

- രചനകൾ നിങ്ങൾക്ക് നിങ്ങളുടെ പ്രൊഫൈലിൽ തന്നെ സ്വയം പ്രസിദ്ധീകരിക്കാം. രചനകൾ ചേർക്കുമ്പോൾ അവയുടെ സംഗ്രഹം (summary ) എന്ന ഭാഗത്ത് #krishna എന്ന് ചേർക്കുക. അപ്പോൾ ഈ രചനകൾ ഞങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.  സംഗ്രഹം (summary ) എന്ന ഭാഗത്ത് #krishna എന്ന് ചേർത്ത രചനകൾ മാത്രമാണ് ഈ  റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്തുക.

- ഈ റൈറ്റിങ് ചലഞ്ചിലെ  ഏറ്റവും മികച്ച പത്ത് രചനകളെ പ്രതിലിപി ഹോം പേജിൽ ഒരു വിഭാഗമായി പ്രസിദ്ധീകരിക്കും. ഈ രചനകളെയും രചയിതാക്കളെയും പരിചയപ്പെടുത്തി ഒരു ബ്ലോഗ്പോസ്റ്റും പ്രതിലിപി വെബ് സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കും.

വരൂ നമുക്ക് കൃഷ്ണനെക്കുറിച്ച് എഴുതാം
 
 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.