കാവ്യഹൃദയം

പ്രിയപ്പെട്ടവരേ,

കാവ്യ ഹൃദയം എന്ന കവിതാ രചനാ മത്സരത്തിൻ്റെ ഫലം 2019 സെപ്തംബർ 30ന് വരും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ഞങ്ങൾക്ക് നീട്ടിവെക്കേണ്ടി വന്നിരിക്കുന്നു. ഒക്ടോബർ 30 ലേക്ക് ആണ് ഫലപ്രഖ്യാപനം നീട്ടിയിരിക്കുന്നത്. ഇങ്ങനെ വീണ്ടും ഇത് നീട്ടിവെക്കേണ്ടി വന്നതിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
2019 ഒക്ടോബർ 30 ന് ഈ പേജിൽ മത്സരഫലം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രതിലിപിയുടെ കവിതാമഹോത്സവമായ 'കാവ്യഹൃദയ'ത്തിലേക്ക് നിങ്ങളോരുരുത്തരും സമർപ്പിച്ച കവിതകൾ ഇവിടെ ലഭ്യമാക്കിയിരുന്നു.

നിങ്ങള്‍ സമര്‍പ്പിച്ച കവിതഇവിടെ കാണുന്നില്ല എങ്കില്‍ ഞങ്ങളെ 9036506463 എന്ന നമ്പരില്‍ വിളിക്കുകയോ malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

അതിഗംഭീരമായ പ്രതികരണമാണ് ഈ മത്സരത്തിന് നിങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ഏകദേശം ആയിരത്തി നാനൂറോളംവ്യത്യസ്ത കവിതകൾ ഈ മത്സരത്തിലേക്ക് കൃത്യമായി സമര്‍പ്പിക്കപ്പെട്ടു.
ഈ മത്സരത്തെ ഇത്രയും വലിയൊരു വിജയമാക്കി മാറ്റിയതിന്, നിങ്ങൾക്കോരോരുത്തർക്കും ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങൾ .

വിജയികളെ തെരഞ്ഞെടുക്കുന്നത് കവിതകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും. ഒരു വിധി കർത്താവോ, വിധികർത്താക്കളുടെ ഒരു ജൂറിയോ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്.

മത്സരം പ്രഖ്യാപിച്ച സമയത്തെ നിബന്ധനകള്‍ താഴെക്കൊടുക്കുന്നു.

--------------------------------------------------------------------------------------------------------
 
ഞാനെന്റെ വാത്മീകത്തിൽ ഇത്തിരിനേരം 
ധ്യാനലീനനായിരുന്നത് മൗനമായ്  മാറാനല്ല 
മൗനത്തെ മഹാശബ്ദമാക്കുവാൻ 
നിശ്ചഞ്ചല ധ്യാനത്തെ ചലനമായ് ശക്തിയായുണർത്തുവാൻ 
 
     - വയലാർ ( എൻ്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത് )
 
മൗനങ്ങളിൽ നിന്നും മഹാശബ്ദങ്ങൾ സൃഷ്ടിക്കുന്നവരാണ് കവികൾ. തങ്ങളുടെ വാത്മീകങ്ങളിൽ ധ്യാനനിരതരായിരുന്ന് അവർ സൃഷ്ടി നടത്തുന്നു.  മഹത്തായ കവിതകൾ  കാലത്തിനും ദേശത്തിനും  അതീതമായി മനുഷ്യ മനസ്സുകളോട് സംവദിച്ചുകൊണ്ടേയിരിക്കുന്നു. വാളുകളും തോക്കുകളും കൊണ്ട്  നടത്താവുന്നതിനേക്കാൾ വലിയ വിപ്ലവങ്ങൾ വാക്കുകൾ കൊണ്ട് നടത്താനാവുമെന്ന് കാലം തെളിയിച്ചതാണല്ലോ.
 
ഇത്തവണ പ്രതിലിപി നിങ്ങൾക്ക് മുന്നിലെത്തുന്നത് 'കാവ്യഹൃദയം' എന്നൊരു കവിതാ രചനാ മത്സരവുമായാണ്. 
  
മൊത്തം 11000 രൂപയോളം ഉള്ള സമ്മാനത്തുകയാണ് 'കാവ്യഹൃദയ'ത്തിലെ  വിജയികളെ കാത്തിരിക്കുന്നത് .
 
പ്രധാന വിവരങ്ങള്‍ 
 
1.മലയാളത്തിൽ എഴുതപ്പെട്ട കവിതകൾ മാത്രമാണ് ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത്.
2. ഏത് വിഷയത്തെക്കുറിച്ചുമുള്ള ഏത്‌ തരം കവിതകളും ഈ മത്സരത്തിലേക്ക് സമർപ്പിക്കാവുന്നതാണ്.
3. നിങ്ങള്‍ സമര്‍പ്പിക്കുന്ന കവിത ഉറപ്പായും നിങ്ങള്‍ തന്നെ രചിച്ചതായിരിക്കണം. 
4. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി അഞ്ചു കവിതകള്‍ വരെ ചേര്‍ക്കാവുന്നതാണ്.
5. ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കുന്ന കവിതകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല. 
 
 
സമ്മാനങ്ങള്‍
 
മൊത്തം 11000 രൂപയോളമാണ് ഈ മത്സരത്തിന്‍റെ സമ്മാനത്തുക.
 
1. ഏറ്റവും മികച്ച കവിതയ്ക്ക്  - 5000 രൂപ
2. മികച്ച രണ്ടാമത്തെ കവിതയ്ക്ക് - 3000 രൂപ
3.  മികച്ച മൂന്നാമത്തെ കവിതയ്ക്ക് - 2000 രൂപ
4. മികച്ച നാലാമത്തെ കവിതയ്ക്ക് - 1000 രൂപ
 
-  വിജയികളെ തെരഞ്ഞെടുക്കുന്നത് കവിതകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും. ഒരു വിധി കർത്താവോ, ഒരു ജൂറിയോ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത് 
 
 
പ്രധാന തിയ്യതികള്‍
 
1.ഈ മത്സരത്തിലേക്ക് കവിതകള്‍ ചേര്‍ക്കാവുന്ന അവസാന ദിവസം 2019 ഏപ്രിൽ  30 ആണ്.
2. മത്സരത്തിന്‍റെ ഭാഗമായി ലഭിക്കുന്ന എല്ലാ കവിതകളും 2019 മെയ് 8 ന് വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നതാണ് .
3.മത്സരഫലം എന്ന് പ്രഖ്യാപിക്കും എന്നും 2019 മെയ് 8 ന്  തന്നെ ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതാണ്.
 
മത്സരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ ?
 
ഈ മത്സരവും മത്സരാര്‍ത്ഥികള്‍ തന്നെ സ്വയം രചനകള്‍ ചേര്‍ക്കുന്ന രീതിയില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത് .
1.ഈ പേജിന്റെ ഏറ്റവും അടിയിലായി കൊടുത്തിട്ടുള്ള പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മത്സരത്തിലേക്ക് കവിതകൾ  സ്വയം ചേര്‍ക്കാന്‍ സാധിക്കുന്നതാണ് .
 
മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ഞങ്ങളെ 9036506463 എന്ന നമ്പരില്‍ വിളിക്കുകയോ, malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക. 
 
ഇനി കാത്തിരിക്കേണ്ട. നിങ്ങളുടെ മൗനങ്ങളിൽ നിന്നും ധ്യാനങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെട്ട ആ കവിതകൾ, 
താഴെക്കാണുന്ന 'പങ്കെടുക്കൂ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്  സമർപ്പിച്ച്  ഈ കവിതാ മഹോത്സവത്തിൻ്റെ   ഭാഗമാകൂ..   

 ------------------------------------------------------------------------------------------------------------------

 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.