കളർചോക്ക്

പ്രിയപ്പെട്ടവരേ,

ജീവിതത്തിലെ മറക്കാനാവാത്ത നിങ്ങളുടെ അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചുമുള്ള, നിങ്ങളുടെ അനുഭവക്കുറിപ്പുകൾ എഴുതാനായി, പ്രതിലിപി അവതരിപ്പിച്ച, കളർചോക്ക് എന്നെ റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

ഞങ്ങൾ തെരെഞ്ഞെടുത്ത രചനകൾ ഏതൊക്കെ എന്നറിയേണ്ടേ ?

ഇവിടെ ക്ലിക്ക് ചെയ്യൂ...

(ഈ റൈറ്റിങ് ചാലഞ്ച് അവതരിപ്പിച്ചപ്പോൾ നൽകിയ വിവരണം താഴെക്കൊടുക്കുന്നു.)

---------------------------------------------------------------------------------------------------------------
 
സെപ്തംബർ അഞ്ച് അധ്യാപകദിനമാണല്ലോ. ഈ അധ്യാപകദിനത്തോടനുബന്ധിച്ച്  നമ്മുടെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യാപകരെയും വിദ്യാർത്ഥികളെയും ഒന്നോർത്താലോ ?

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് മറക്കാനാവാത്ത ഒരു അധ്യാപകനോ അധ്യാപികയോ ഇല്ലേ ? നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ആർക്കെങ്കിലും അധ്യാപകനോ അധ്യാപികയോ ആയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ചില വിദ്യാർത്ഥികളെങ്കിലും ഉണ്ടാവില്ലേ? 

ആ അധ്യാപകരെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചും എഴുതാനുള്ള ഒരു റൈറ്റിങ് ചാലഞ്ചാണ് പ്രതിലിപി അവതരിപ്പിക്കുന്ന 'കളർചോക്ക്'. 

ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓർമ്മക്കുറിപ്പുകൾ/ അനുഭവക്കുറിപ്പുകൾ ആണ് ഈ ചാലഞ്ചിലേക്ക് പ്രതീക്ഷിക്കുന്നത്.

രചനകൾ പ്രതിലിപി ആപ്പിലോ വെബ്സൈറ്റിലോ നിങ്ങൾക്ക് സ്വയം പ്രസിദ്ധീകരിക്കാം. രചനകൾ ചേർക്കുമ്പോൾ അവയുടെ സംഗ്രഹം (summary ) എന്ന ഭാഗത്ത് #teacher എന്ന് ചേർക്കുക. ആ രചനകൾ ഞങ്ങൾ ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്താം.

രചനകൾ ചേർക്കാനുള്ള അവസാന ദിവസം : 2019 സെപ്തംബർ 8 

- സംഗ്രഹം (summary ) എന്ന ഭാഗത്ത് #teacher എന്ന് ചേർത്ത രചനകൾ മാത്രമാണ് ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്തുക.

- ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന രചനകളിൽ നിന്ന് ഏറ്റവും മികച്ച പത്ത് രചനകൾ ടീം പ്രതിലിപി തെരഞ്ഞെടുക്കും.

- ഈ റൈറ്റിങ് ചാലഞ്ചിലെ ഏറ്റവും മികച്ച പത്ത് രചനകളെയും രചയിതാക്കളെയും പരിചയപ്പെടുത്തി ഒരു ബ്ലോഗ്പോസ്റ്റ് പ്രതിലിപി വെബ് സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കും.

- 2019 സെപ്തംബർ 10 ന് ഈ ചലഞ്ചിലെ  വിജയികൾ ആരെന്നു പ്രഖ്യാപിക്കുന്നതാണ്. 

വരൂ.. നമുക്ക് ഗുരു- ശിഷ്യ ബന്ധത്തിൻ്റെ ഓർമ്മകൾ പങ്കുവെയ്ക്കാം.
 
 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.