കഥ തുടരുന്നു

പ്രിയപ്പെട്ടവരേ ,

തുടര്‍ക്കഥകള്‍ , മിനി നോവലുകള്‍ എന്നീ വിഭാഗത്തിലുള്ള രചനകള്‍ക്ക് മാത്രമായി പ്രതിലിപി സംഘടിപ്പിച്ച രചനാ മത്സരമായ ' കഥ തുടരുന്നു ' വിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു.

2018 സെപ്തംബര്‍ 25 ന് മത്സരഫലം നിങ്ങളെ അറിയിക്കാം എന്നായിരുന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്തത്. വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു.

മത്സരഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ..

 

 മത്സരം പ്രഖ്യാപിച്ച സമയത്ത് തന്നെ പുറത്തുവിട്ട വിശദമായ മത്സര നിബന്ധനകള്‍ താഴെക്കൊടുക്കുന്നു 
-------------------------------------
 
- തുടര്‍ക്കഥകള്‍ , മിനി നോവലുകള്‍ എന്നിവയാണ്  ഈ മത്സരത്തിലേക്ക് പ്രതീക്ഷിക്കുന്ന രചനകള്‍. 
 
- നിങ്ങള്‍ അയയ്കുന്ന തുടര്‍ക്കഥ / മിനി നോവല്‍ പൂര്‍ണ്ണമായിരിക്കണം . തുടര്‍ക്കഥയുടെ / നോവലിന്‍റെ എല്ലാ അധ്യായങ്ങളും രചനകള്‍ അയയ്ക്കാനുള്ള അവസാന തിയ്യതിക്കകം  ഞങ്ങള്‍ക്ക് അയച്ചു തരണം .( പൂര്‍ണ്ണമല്ലാത്ത രചനകള്‍ മത്സരത്തിലേക്ക് പരിഗണിക്കുന്നതല്ല )
 
- രചനകള്‍   malayalam@pratilipi.com എന്ന മെയില്‍ ഐഡിയിലേക്ക് ‘കഥ തുടരുന്നു' എന്ന Subject ചേര്‍ത്ത ശേഷം മെയില്‍ ചെയ്യുക
 
-  രചനകള്‍  അയച്ചു തരേണ്ട അവസാന ദിവസം ആഗസ്റ്റ്‌ 31 , 2018 .
 
-  രചനകളുടെ അധ്യായങ്ങള്‍ ഞങ്ങള്‍ക്ക്  അയയ്ക്കുമ്പോള്‍ ' കഥയുടെ പേര് - ഭാഗം '  - എന്ന രീതിയില്‍ എല്ലാ അധ്യായങ്ങള്‍ക്കും 
 ഒരേ പോലെ , കൃത്യമായി തലവാചകം (title ) ചേര്‍ത്ത ശേഷം അയയ്ക്കുക 
(ഉദാഹരണം : നിങ്ങളുടെ രചനയുടെ പേര് മാര്‍ത്താണ്ഡവര്‍മ്മ എന്നാണെങ്കില്‍ അതിന്‍റെ ഓരോ അധ്യായങ്ങളും 
  മാര്‍ത്താണ്ഡവര്‍മ്മ -ഭാഗം 1,  മാര്‍ത്താണ്ഡവര്‍മ്മ ഭാഗം 2 , മാര്‍ത്താണ്ഡവര്‍മ്മ ഭാഗം 3 എന്നിങ്ങനെ തലവാചകങ്ങള്‍ നല്‍കി അയയ്ക്കുക  .)
 
ഇപ്പോള്‍ പ്രതിലിപി വെബ്‌ സൈറ്റിലും മൊബൈല്‍ ആപ്പിലും തുടര്‍ക്കഥകള്‍ നോവലുകള്‍ എന്നിവയുടെ ഒരുഭാഗം വായിച്ചു തീരുമ്പോള്‍ 
ആ രചനയുടെ അടുത്ത ഭാഗം വായനക്കാരന് കാണിച്ചു കൊടുക്കുന്ന ഫീച്ചര്‍  ലഭ്യമാണ് . രചനയുടെ എല്ലാ അധ്യായങ്ങളുടെയും 
തലവാചകത്തിലെ 'ഭാഗം - ' എന്നത് ഒഴികെ മറ്റുള്ളവ ഒരേ പോലെ ആണെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ  
 
- മത്സര എന്‍ട്രികള്‍ സെപ്തംബര്‍ 6 ന് ഈ പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ് .
 
- മത്സര വിജയികളെ എന്ന് പ്രഖ്യാപിക്കും എന്നും സെപ്തംബര്‍ 6 ന്  തന്നെ നിങ്ങളെ അറിയിക്കുന്നതാണ് 
 
- രചനകള്‍   മലയാളം യൂണികോഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്തവയായിരിക്കണം 
 
( സാധാരണ ഫേസ്ബുക്കിലും മറ്റും മലയാളം ടൈപ്പ് ചെയ്യുന്ന പോലെ. ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഈ ലിങ്കില്‍ നോക്കൂ https://www.google.co.in/inputtools/try/ ) 
 
-  രചനകള്‍    അയക്കുന്നതോടൊപ്പം അവ  പ്രതിലിപിയില്‍  പ്രസിദ്ധീകരിക്കുമ്പോള്‍  അവയുടെ മുഖചിത്രമായി ചേര്‍ക്കാന്‍ വേണ്ടി അനുയോജ്യമായ ചിത്രങ്ങള്‍  കൂടി  അയച്ചു തരേണ്ടതാണ്‌.
 
 ( https://pixabay.com/ ഈ  വെബ്‌സൈറ്റില്‍  നിന്നും   Copyright free ആയിട്ടുള്ള എല്ലാ തരം  ചിത്രങ്ങളും ലഭിക്കുന്നതാണ്.) 
 
- ഈ രചനകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല.
 
-  വിജയികളെ തെരഞ്ഞെടുക്കുന്നത് വായനക്കാര്‍ തന്നെ ആയിരിക്കും 
 
- വായനക്കാര്‍ തെരെഞ്ഞെടുക്കുന്നഏറ്റവും  മികച്ച രചനയ്ക്ക് 2000 രൂപയും മികച്ച രണ്ടാമത്തെ രചനയ്ക്ക്  1000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ് . 
 
- ഒരു മത്സരാര്‍ത്ഥിക്ക് അഞ്ച് വ്യത്യസ്ഥ തുടര്‍ക്കഥകള്‍ / മിനി നോവലുകള്‍ വരെ ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കാവുന്നതാണ്.
 
- കൂടുതല്‍ വായനക്കാര്‍ ഉണ്ടെങ്കില്‍പ്പോലും രചനയില്‍ അക്ഷരത്തെറ്റുകള്‍ , വ്യാകരണത്തെറ്റുകള്‍ എന്നിവ കൂടുതലായി ഉണ്ടെങ്കില്‍ ആ രചനയെ ഒഴിവാക്കാന്‍ ഉള്ള എല്ലാ വിധ അധികാരവും പ്രതിലിപി ടീമിന് ഉണ്ടായിരിക്കുന്നതാണ്.
 
- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും
 
- സംശയങ്ങള്‍ ഉണ്ടെങ്കില്‍ malayalam@pratilipi.com എന്ന ഐഡിയിലേക്ക് എഴുതുകയോ ,അല്ലെങ്കില്‍ 9036506463 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക .
 
നിങ്ങള്‍ രചിച്ച തുടര്‍ക്കഥകള്‍ നോവലുകള്‍ തുടങ്ങിയവ കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള ഒരു അവസരമായി ഈ മത്സരത്തെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് .
 
ആ രചനകള്‍ ഈ മത്സരത്തിലേക്ക് അയച്ചു തരൂ. ഒരുപാട് വായനക്കാരിലേക്ക് എത്തിക്കൂ .  സമ്മാനങ്ങളും നേടൂ.. 
 
--------------------------------------------------------------------------------------------

 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.