ഓർക്കാനൊരു നിമിഷം

ഓർക്കാനൊരു നിമിഷം 

പ്രിയപ്പെട്ടവരേ ,

പ്രതിലിപി സംഘടിപ്പിച്ച 'ഓർക്കാനൊരു നിമിഷം' എന്ന രചനാ മത്സരത്തിൻ്റെ ഫലം പുറത്തു വന്നിരിക്കുന്നു.

വളരെ മനോഹരവും വ്യത്യസ്തയുമായ കുറെയേറെ രചനകൾ ഈ മത്സരത്തിൻ്റെ ഭാഗമായി നമുക്ക് ലഭിച്ചു. അവയിൽ നിന്നും ജൂറി തിരഞ്ഞെടുത്ത മികച്ച നാല് രചനകളാണ് സമ്മാനാർഹമായത്.

കഥകൾ സമർപ്പിച്ച് ഈ മത്സരത്തിൻ്റെ ഭാഗമായ പ്രിയ എഴുത്തുകാർക്കും, ഓരോ കഥകളും അതീവ താല്പര്യത്തോടെ വായിക്കുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയ വായനക്കാർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി .

ഈ മത്സരത്തിലെ വിജയികൾ ആരെന്നറിയേണ്ടേ?

ഇവിടെ ക്ലിക്ക് ചെയ്യൂ.

മത്സരം പ്രഖ്യാപിച്ച സമയത്തെ നിബന്ധനകള്‍ താഴെക്കൊടുക്കുന്നു.

-------------------------------------------------------------------------------------------------------------------

പ്രധാന വിവരങ്ങള്‍

1. 'ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഓർമ്മക്കുറിപ്പുകളും കഥകളുമാണ് 'ഓർക്കാനൊരു നിമിഷം' എന്ന ഈ രചനാ മത്സരത്തിലേക്ക് പരിഗണിക്കുന്നത്.
2. ഇതേ വിഷയത്തിൽ രചിക്കപ്പെട്ട പൂർണ്ണമായും ഭാവനാസൃഷ്ടികളായ രചനകളും ഈ മത്സരത്തിലേക്ക്
സമർപ്പിക്കാവുന്നതാണ് .
3 . ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി അഞ്ചു രചനകള്‍ വരെ ചേര്‍ക്കാവുന്നതാണ്.
4 . ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കുന്ന കഥകള്‍/ ഓർമ്മക്കുറിപ്പുകൾ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല. (പ്രതിലിപിയിൽ ഒഴികെ, വേറെ എവിടെ നിങ്ങൾ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള രചനകളും ഈ മത്സരത്തിൽ ചേർക്കാവുന്നതാണ് ).


സമ്മാനങ്ങള്‍

മൊത്തം 11000 രൂപയാണ് ഈ മത്സരത്തിന്‍റെ സമ്മാനത്തുക.

1. ഏറ്റവും മികച്ച രചനയ്ക്ക് - 5000 രൂപ
2. മികച്ച രണ്ടാമത്തെ രചനയ്ക്ക് - 3000 രൂപ
3. മികച്ച മൂന്നാമത്തെ രചനയ്ക്ക് - 2000 രൂപ
4. മികച്ച നാലാമത്തെ രചനയ്ക്ക് - 1000 രൂപ

- വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും. ഒരു വിധി കർത്താവോ, വിധികർത്താക്കളുടെ ഒരു ജൂറിയോ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്..

- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും.

പ്രധാന തിയ്യതികള്‍

1.ഈ മത്സരത്തിലേക്ക് കഥകള്‍ ചേര്‍ക്കാവുന്ന അവസാന ദിവസം 2019 ജൂൺ 30 ആണ്.

2. മത്സരത്തിന്‍റെ ഭാഗമായി ലഭിക്കുന്ന എല്ലാ രചനകളും 2019 ജൂലൈ 4 ന് വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നതാണ് .

3.മത്സരഫലം എന്ന് പ്രഖ്യാപിക്കും എന്നും 2019 ജൂലൈ 4 ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ ?

ഈ മത്സരവും മത്സരാര്‍ത്ഥികള്‍ തന്നെ സ്വയം രചനകള്‍ ചേര്‍ക്കുന്ന രീതിയില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത് .

1.ഈ പേജിന്റെ ഏറ്റവും അടിയിലായി കൊടുത്തിട്ടുള്ള പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മത്സരത്തിലേക്ക് കഥകൾ സ്വയം ചേര്‍ക്കാന്‍ സാധിക്കുന്നതാണ് .

മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ഞങ്ങളെ 9036506463 എന്ന നമ്പരില്‍ വിളിക്കുകയോ, malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.