എന്‍റെ പ്രണയം

പ്രിയപ്പെട്ടവരേ ,

പ്രതിലിപി  അവതരിപ്പിക്കുന്ന 'എന്‍റെ പ്രണയം ' എന്ന പ്രണയകഥാരചനാ മത്സരത്തിന്‍റെ  ഭാഗമായി ലഭിച്ച രചനകള്‍ വായനക്കാര്‍ക്ക്  ലഭ്യമാക്കിയിരിക്കുന്നു. 

ഈ മത്സരത്തിന് വളരെ മികച്ച പ്രതികരണം നല്‍കിയ നിങ്ങള്‍ക്ക് പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍ !!!

 ഒട്ടേറെ വ്യതസ്തമായ പ്രണയകഥകള്‍  ഈ മത്സരത്തിന്‍റെ ഭാഗമായി നമുക്ക് ലഭിച്ചു 

നിങ്ങള്‍ അയച്ച രചന ഇവിടെ കാണുന്നില്ലെങ്കില്‍ ഞങ്ങളെ malayalam@pratilipi.com എന്ന ഐഡിയിലേക്ക് എഴുതിയോ ,അല്ലെങ്കില്‍ 
+91 9036506463 എന്ന നമ്പറിലേക്ക് വിളിച്ചോ അറിയിക്കുക .

വായനക്കാര്‍ക്ക്  ഇന്നും മുതല്‍ രചനകള്‍ വായിക്കുകയും റിവ്യൂ ചെയ്യുകയും റേറ്റ് ചെയ്യുകയും  ചെയ്യാവുന്നതാണ് .
2018 ഏപ്രില്‍ 7 വരെ ഈ രചനകള്‍ക്ക് വരെ ലഭിക്കുന്ന വായനക്കാരുടെ പ്രതികരണങ്ങള്‍ ആണ് മൂല്യനിര്‍ണയത്തിന് പരിഗണിക്കുന്നത് .

. ഇനി നമുക്കീ പ്രണയകഥകള്‍ വായിക്കാം

മത്സരം പ്രഖ്യാപിച്ച സമയത്ത് തന്നെ പുറത്തുവിട്ട വിശദമായ മത്സര നിബന്ധനകള്‍ താഴെക്കൊടുക്കുന്നു 

-------------------------------------------------------------------------------------------------------------------------------------

-  പ്രണയകഥകള്‍  മാത്രമാണ് ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത് . നിങ്ങളുടെ സ്വന്തം അനുഭവങ്ങളെയും ഓര്‍മ്മകളെയും ആസ്പദമാക്കിയുള്ള പ്രണയകഥകള്‍ , നിങ്ങളുടെ ഭാവനയില്‍ വിരിയുന്ന പ്രണയകഥകള്‍  എന്നിവയെല്ലാം ഈ മത്സരത്തിലേക്ക് അയയ്ക്കാവുന്നതാണ് .

- കഥകള്‍ malayalam@pratilipi.com എന്ന മെയില്‍ ഐഡിയിലേക്ക് ‘എന്‍റെ പ്രണയം ‘ എന്ന Subject ചേര്‍ത്ത ശേഷം മെയില്‍ ചെയ്യുക

- കഥകള്‍   അയച്ചു തരേണ്ട അവസാന ദിവസം ഫെബ്രുവരി  25 , 2018 .- ഒരു മത്സരാര്‍ത്ഥിക്ക്  പരമാവധി അഞ്ചു രചനകള്‍  വരെ അയക്കാം.

- കഥയ്ക്ക് നിര്‍ബന്ധമായും  ഒരു തലവാചകം  ഉണ്ടായിരിക്കണം..

- കഥകള്‍  മലയാളം യൂണികോഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് MS Word document ആയാണ് അയയ്ക്കേണ്ടത് .

 - രചനകള്‍   അയക്കുന്നതോടൊപ്പം അവ  പ്രതിലിപിയില്‍  പ്രസിദ്ധീകരിക്കുമ്പോള്‍  അവയുടെ മുഖചിത്രമായി ചേര്‍ക്കാന്‍ വേണ്ടി അനുയോജ്യമായ ചിത്രങ്ങള്‍  കൂടി  അയച്ചു തരേണ്ടതാണ്‌.
 ( https://pixabay.com/ ഈ  വെബ്‌സൈറ്റില്‍  നിന്നും   Copyright free ആയിട്ടുള്ള എല്ലാ തരം  ചിത്രങ്ങളും ലഭിക്കുന്നതാണ്.) 

- ഈ രചനകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല.

- മത്സരത്തിന്‍റെ ഭാഗമായി ലഭിക്കുന്ന എല്ലാ രചനകളും 2018 മാര്‍ച്ച് 1  ന് പ്രതിലിപിയില്‍  പ്രസിദ്ധീകരിക്കുന്നതാണ് . 
-  വിജയികളെ തെരഞ്ഞെടുക്കുന്നത് വായനക്കാര്‍ തന്നെ ആയിരിക്കും 

- വായനക്കാര്‍ തെരെഞ്ഞെടുക്കുന്നഏറ്റവും  മികച്ച രചനയ്ക്ക് 2000 രൂപയും മികച്ച രണ്ടാമത്തെ രചനയ്ക്ക് 1500 രൂപയും മികച്ച മൂന്നാമത്തെ  രചനയ്ക്ക് 1000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ് . 

- കൂടുതല്‍ വായനക്കാര്‍ ഉണ്ടെങ്കില്‍പ്പോലും രചനയില്‍ അക്ഷരത്തെറ്റുകള്‍ , വ്യാകരണത്തെറ്റുകള്‍ എന്നിവ കൂടുതലായി ഉണ്ടെങ്കില്‍ ആ രചനയെ ഒഴിവാക്കാന്‍ ഉള്ള എല്ലാ വിധ അധികാരവും പ്രതിലിപി ടീമിന് ഉണ്ടായിരിക്കുന്നതാണ്.

- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും

- സംശയങ്ങള്‍ ഉണ്ടെങ്കില്‍ malayalam@pratilipi.com എന്ന ഐഡിയിലേക്ക് എഴുതുകയോ ,അല്ലെങ്കില്‍ +91 9036506463 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക .

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.