ആ ഓണക്കാലത്ത്...

പ്രിയപ്പെട്ടവരേ,

ഏതോ ഒരു ഓണക്കാലത്ത് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവക്കുറിപ്പുകളോ, ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭാവനയിൽ വിരിയുന്ന കഥകളോ എഴുതാനായി പ്രതിലിപി അവതരിപ്പിച്ച 'ആ ഓണക്കാലത്ത്' എന്ന റൈറ്റിങ് ചാലഞ്ചിലെ മികച്ച രചനകൾ ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.

ഇത്രയും നല്ല വായനാനുഭവങ്ങൾ,  ഞങ്ങൾക്ക് സമ്മാനിച്ച നിങ്ങൾക്കരോരുത്തർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി.

മികച്ചവയായി തിരഞ്ഞെടുക്കപ്പെട്ട ആ രചനകളുടെ രചയിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ

ഞങ്ങൾ തെരെഞ്ഞെടുത്ത ആ രചനകൾ ഏതൊക്കെ എന്നറിയേണ്ടേ ?

ഇവിടെ ക്ലിക്ക് ചെയ്യൂ...

(ഈ റൈറ്റിങ് ചാലഞ്ച് അവതരിപ്പിച്ചപ്പോൾ നൽകിയ വിവരണം താഴെക്കൊടുക്കുന്നു.)

---------------------------------------------------------------------------------------------------------------

അങ്ങനെ ഒരോണക്കാലം കൂടി അവസാനിച്ചു.

നിങ്ങളുടെ ജീവിതത്തിൽ ചില മറക്കാനാവാത്ത സംഭവങ്ങൾ ഇതുപോലുള്ള ഏതൊക്കെയോ ഓണക്കാലങ്ങളിൽ സംഭവിച്ചിട്ടില്ലേ ?

ഇതുപോലെ ഏതോ ഒരോണക്കാലത്തെ ദിവസങ്ങളിലൊന്നിലായിരിക്കാം ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും രസകരമായ ഒരു കാര്യം സംഭവിച്ചത്. നാട് മുഴുവൻ ഓണത്തിൻ്റെ ആഘോഷങ്ങളിൽ സന്തോഷിച്ചിരിക്കുമ്പോഴാവാം നിങ്ങളെ ഏറെ സങ്കടപെടുത്തിയ ഏതോ ഒന്ന് സംഭവിച്ചത്.

ചിലപ്പോൾ നിങ്ങളുടെ പ്രണയം മൊട്ടിട്ടത് മറ്റൊരു ഓണക്കാലത്താവാംഒരിക്കൽ, കോളേജിലെ ഓണാഘോഷ പരിപാടികൾക്കിടയിലാവാം ചിലപ്പോൾ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ചമ്മലുണ്ടാക്കിയ ഒരു കാര്യം സംഭവിച്ചത്.

ഇത്തരം അനുഭവങ്ങളും കഥകളും എഴുതാനായി പ്രതിലിപി അവതരിപ്പിക്കുന്ന റൈറ്റിങ് ചലഞ്ചാണ് ' ആ ഓണക്കാലത്ത്...'

ഏതോ ഒരു ഓണക്കാലത്ത് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾക്ക് ഇവിടെ എഴുതാം. അനുഭവക്കുറിപ്പുകൾ തന്നെ വേണമെന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭാവനയിൽ വിരിയുന്ന കഥകളും ഈ റൈറ്റിങ് ചാലഞ്ചിലേക്ക് സമർപ്പിക്കാം.
.
- രചനകൾ പ്രതിലിപി ആപ്പിലോ വെബ്സൈറ്റിലോ നിങ്ങൾക്ക് സ്വയം പ്രസിദ്ധീകരിക്കാം. രചനകൾ ചേർക്കുമ്പോൾ വിവരണം / സംഗ്രഹം (summary ) എന്ന ഭാഗത്ത് #onam എന്ന് ചേർക്കുക. ആ രചനകൾ ഞങ്ങൾ ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്താം.

( ഇതുവരെ നിങ്ങൾ പ്രതിലിപിയിൽ സ്വയം രചനകൾ ചേർത്തിട്ടില്ല എങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യൂ. സ്വയം രചനകൾ ചേർക്കുന്നത് എങ്ങനെ എന്നത് ഇവിടെ വിവരിച്ചിട്ടുണ്ട് )

ചാലഞ്ചിലേക്ക് രചനകൾ ചേർക്കാനുള്ള അവസാന ദിവസം : 2019 സെപ്തംബർ 16

- വിവരണം / സംഗ്രഹം (summary ) എന്ന ഭാഗത്ത് #onam എന്ന് ചേർത്ത രചനകൾ മാത്രമാണ് ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്തുക.

- ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന എല്ലാ രചനകളും ,ഈ റൈറ്റിങ് ചാലഞ്ച് നടക്കുന്ന ഒരാഴ്ച ,പ്രതിലിപി ഹോം പേജിൽ തന്നെ വായിക്കാൻ സാധിക്കുന്നതാണ്.

- ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന രചനകളിൽ നിന്ന് ഏറ്റവും മികച്ച പത്ത് രചനകൾ ടീം പ്രതിലിപി തെരഞ്ഞെടുക്കും.

- ഈ റൈറ്റിങ് ചാലഞ്ചിലെ ഏറ്റവും മികച്ച പത്ത് രചനകളെയും രചയിതാക്കളെയും പരിചയപ്പെടുത്തി ഒരു ബ്ലോഗ്പോസ്റ്റ് പ്രതിലിപി വെബ് സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കും.

- 2019 സെപ്തംബർ 20 ന് ഈ ചലഞ്ചിലെ വിജയികൾ ആരെന്നു പ്രഖ്യാപിക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ഞങ്ങളെ 9036506463 എന്ന നമ്പരില്‍ വിളിക്കുകയോ, malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

കഴിഞ്ഞുപോയ ഏതൊക്കെയോ ഓണക്കാലങ്ങളെക്കുറിച്ച് മനസ്സിലുള്ള ഓർമ്മകളും കഥകളും, നമുക്ക് ഒരുപാട് വായനക്കാരിലേക്ക് കൂടി എത്തിക്കാം.

 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.