അവളുടെ ആകാശങ്ങള്‍

പ്രിയപ്പെട്ടവരേ ,

ഇക്കഴിഞ്ഞ വനിതാ ദിനത്തോടനുബന്ധിച്ച് പ്രതിലിപി പ്രതിലിപിസംഘടിപ്പിച്ച 'അവളുടെ ആകാശങ്ങള്‍' എന്ന കഥാ രചനാ മത്സരത്തിന്‍റെ ഫലം പുറത്തു വന്നിരിക്കുന്നു.

ഈ മത്സരത്തിന് മികച്ച പിന്തുണയാണ് നിങ്ങളില്‍ നിന്നും ലഭിച്ചത്. ഏകദേശം അഞ്ഞൂറോളം രചനകള്‍ ഈ മത്സരത്തിലേക്ക് കൃത്യമായി സമര്‍പ്പിക്കപ്പെട്ടു. കഥകൾ സമർപ്പിച്ച് ഈ മത്സരത്തിൻ്റെ ഭാഗമായ പ്രിയ എഴുത്തുകാർക്കും, ഓരോ കഥകളും അതീവ താല്പര്യത്തോടെ വായിക്കുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയ വായനക്കാർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി . മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ ഈ മത്സരഫലം പൂർണ്ണമായും വായനക്കാരുടെ പ്രതികരണങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ മത്സരത്തിലെ വിജയികൾ ആരെന്നറിയേണ്ടേ?
ഇവിടെ ക്ലിക്ക് ചെയ്യൂ.

മത്സരം പ്രഖ്യാപിച്ച സമയത്തെ നിബന്ധനകള്‍ താഴെക്കൊടുക്കുന്നു.

 

----------------------------------------------------------------------------------------

 
പെണ്ണുങ്ങള്‍ ഇല്ലാത്ത ലോകം എത്ര വിരസമായിരിക്കും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ ?
 
ബുദ്ധിയും ശക്തിയും സര്‍ഗ്ഗാത്മകതയും കാര്യപ്രാപ്തിയും കൊണ്ട്  പുരുഷന്മാര്‍ കഴിവ് തെളിയിച്ച  എല്ലാ മേഖലകളിലും  അവരെപ്പോലെ തന്നെ  മികച്ചു നില്‍ക്കുന്നതിനൊപ്പം , ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയും , കരുതലും  സ്നേഹവും ആര്‍ദ്രതയും കൊണ്ട് ഈ ഭൂമിയിലെ ജീവിതത്തെ  കൂടുതല്‍ സുന്ദരമാക്കുകയും  കൂടി സ്ത്രീകള്‍ ചെയ്യുന്നുണ്ട് .
 
ഈ വനിതാ ദിനത്തോടനുബന്ധിച്ച് പ്രതിലിപി അവതരിപ്പിക്കുന്ന കഥാരചനാ മത്സരമാണ് 'അവളുടെ ആകാശങ്ങള്‍'. 
 
മൊത്തം 30000 രൂപയോളം ഉള്ള സമ്മാനത്തുകയാണ് ഈ മത്സരത്തിന്‍റെ വിജയികളെ കാത്തിരിക്കുന്നത് .
 
പ്രധാന വിവരങ്ങള്‍ 
 
1.സ്ത്രീകള്‍ പ്രധാന പ്രമേയമായോ, പ്രധാന കഥാപാത്രങ്ങളായോ വരുന്ന കഥകളാണ്  ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത്. 
2. ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി അഞ്ചു കഥകള്‍ വരെ ചേര്‍ക്കാവുന്നതാണ്.
3. നിങ്ങള്‍ സമര്‍പ്പിക്കുന്ന കഥ ഉറപ്പായും നിങ്ങള്‍ തന്നെ രചിച്ചതായിരിക്കണം. 
4.നിങ്ങള്‍ സമര്‍പ്പിക്കുന്നത് കഥകള്‍ തന്നെ ആയിരിക്കണം. തുടര്‍ക്കഥകള്‍, നോവലുകള്‍ ഒന്നും ഈ മത്സരത്തിലേക്ക് പരിഗണിക്കില്ല. 
5. ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കുന്ന കഥകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല. 
 
 
സമ്മാനങ്ങള്‍
 
മൊത്തം 30000 രൂപയോളമാണ് ഈ മത്സരത്തിന്‍റെ സമ്മാനത്തുക.
 
1. ഏറ്റവും മികച്ച കഥയ്ക്ക് - 10000 രൂപ
2. മികച്ച രണ്ടാമത്തെ കഥയ്ക്ക് - 6000 രൂപ
3.  മികച്ച മൂന്നാമത്തെ കഥയ്ക്ക് - 5000 രൂപ
4. മികച്ച നാലാമത്തെ കഥയ്ക്ക് - 4000 രൂപ
5. മികച്ച അഞ്ചാമത്തെ കഥയ്ക്ക് - 3000 രൂപ
6. മികച്ച ആറാമത്തെ കഥയ്ക്ക് - 2000 രൂപ
 
- വിജയികളെ തെരഞ്ഞെടുക്കുന്നത് വായനക്കാരുടെ പ്രതികരണങ്ങള്‍ അനുസരിച്ച് ആയിരിക്കും.
 
- സമ്മാനത്തുക വിജയികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്നതാണ്.
 
- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും.
 
 
പ്രധാന തിയ്യതികള്‍
 
1.ഈ മത്സരത്തിലേക്ക് കഥകള്‍ ചേര്‍ക്കാവുന്ന അവസാന ദിവസം 2019 മാര്‍ച്ച് 31 ആണ്.
2. മത്സരത്തിന്‍റെ ഭാഗമായി ലഭിക്കുന്ന എല്ലാ രചനകളും 2019 ഏപ്രില്‍ 4 ന് വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നതാണ് .
3.മത്സരഫലം എന്ന് പ്രഖ്യാപിക്കും എന്നും 2019 ഏപ്രില്‍ 4 ന് തന്നെ ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതാണ്.
 
 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.