അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...

 പ്രിയപ്പെട്ടവരേ ,

ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് പ്രതിലിപിസംഘടിപ്പിച്ച 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന പ്രണയകഥാരചനാമത്സരത്തിൻ്റെ ഫലം പുറത്തു വന്നിരിക്കുന്നു.

 കഥകൾ സമർപ്പിച്ച് ഈ മത്സരത്തിൻ്റെ ഭാഗമായ പ്രിയ എഴുത്തുകാർക്കും, ഓരോ കഥകളും അതീവ താല്പര്യത്തോടെ വായിക്കുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത പ്രിയ വായനക്കാർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി . 

ഈ മത്സരത്തിലെ വിജയികൾ ആരെന്നറിയേണ്ടേ?

ഇവിടെ ക്ലിക്ക് ചെയ്യൂ.

 

----------------------------------------------------------------------

മത്സരം പ്രഖ്യാപിച്ച സമയത്തെ നിബന്ധനകള്‍ താഴെക്കൊടുക്കുന്നു.

------------------------

മത്സര നിയമങ്ങള്‍

- പ്രണയകഥകള്‍ മാത്രമാണ് ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത് .

( നിങ്ങള്‍ സമര്‍പ്പിക്കുന്നത് കഥകള്‍ തന്നെ ആയിരിക്കണം.തുടര്‍ക്കഥകള്‍, നോവലുകള്‍ ഒന്നും ഈ മത്സരത്തിലേക്ക് പരിഗണിക്കില്ല )

- ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി അഞ്ചു കഥകള്‍ വരെ ചേര്‍ക്കാവുന്നതാണ്.

- നിങ്ങള്‍ സമര്‍പ്പിക്കുന്ന കഥ ഉറപ്പായും നിങ്ങള്‍ തന്നെ രചിച്ചതായിരിക്കണം. ( മറ്റാരുടെയെങ്കിലും രചന സ്വന്തം പേരില്‍ മത്സരത്തിലേക്ക് സമര്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ് )

- ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കുന്ന കഥകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല. (നിങ്ങള്‍ മുമ്പ് മറ്റ് എവിടെ പ്രസിദ്ധീകരിച്ച രചനകളും ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കാവുന്നതാണ്. എവിടെയും പ്രസിദ്ധീകരിക്കാത്ത പുതിയ രചനകളും സമര്‍പ്പിക്കാവുന്നതാണ് )

 

സമ്മാനങ്ങള്‍

ഏറ്റവും മികച്ച കഥയ്ക്ക് - 5000 രൂപ
മികച്ച രണ്ടാമത്തെ കഥയ്ക്ക് - 3000 രൂപ
മികച്ച മൂന്നാമത്തെ കഥയ്ക്ക് - 2000 രൂപ
മികച്ച നാലാമത്തെ കഥയ്ക്ക് 1000 രൂപ

- വിജയികളെ തെരഞ്ഞെടുക്കുന്നത് വായനക്കാര്‍ തന്നെ ആയിരിക്കും.

- സമ്മാനത്തുക വിജയികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്നതാണ്

- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും

 

പ്രധാന തിയ്യതികള്‍

- ഈ മത്സരത്തിലേക്ക് കഥകള്‍ ചേര്‍ക്കാവുന്ന അവസാന ദിവസം 2019 ഫെബ്രുവരി 12 ആണ്

- മത്സരത്തിന്‍റെ ഭാഗമായി ലഭിക്കുന്ന എല്ലാ രചനകളും 2019 ഫെബ്രുവരി 14 വാലന്റൈന്‍ ദിനത്തില്‍ വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നതാണ് .

-മത്സരഫലം എന്ന് പ്രഖ്യാപിക്കും എന്നും 2019 ഫെബ്രുവരി 14ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതാണ്.

 

മത്സരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ ?

ഈ മത്സരവും മത്സരാര്‍ത്ഥികള്‍ തന്നെ സ്വയം രചനകള്‍ ചേര്‍ക്കുന്ന രീതിയില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത് .

- ഈ പേജിന്റെ ഏറ്റവും അടിയിലായി കൊടുത്തിട്ടുള്ള പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മത്സരത്തിലേക്ക് കഥകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ് .

- നിങ്ങള്‍ ചേര്‍ക്കുന്ന രചനകള്‍ 2019 ഫെബ്രുവരി 14ന് മാത്രമേ വായനക്കാര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ

 

 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.