അതിജീവനത്തിൻ കഥകൾ

പ്രിയപ്പെട്ടവരേ ,

അതിജീവനത്തിന്റെ കഥകൾക്കായി പ്രതിലിപി അവതരിപ്പിച്ച "അതിജീവനത്തിൻ കഥകൾ" എന്ന രചനാ മത്സരത്തിൻ്റെ ഭാഗമായി ലഭിച്ച രചനകൾ വായനക്കാരുടെ മുന്നിൽ ലഭ്യമാക്കിയിരുന്നു.

നിങ്ങള്‍ സമര്‍പ്പിച്ച രചന ഇവിടെ കാണുന്നില്ല എങ്കില്‍ +91 8296379595 എന്ന നമ്പരില്‍ വിളിക്കുകയോ malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

അതിജീവനത്തിന്റെ കഥകൾ എന്ന വിഭാഗത്തിലെ രചനകളാണ് ഈ മത്സരത്തിലെ എൻട്രികളായി ക്ഷണിച്ചത്. മികച്ച പ്രതികരണമാണ് ഈ മത്സരത്തിനു ലഭിച്ചത്. ഈ മത്സരത്തിന്റെ ഭാഗമായ എല്ലാവര്ക്കും അഭിനന്ദനങ്ങൾ.

2019 നവംബർ 7 ന് ഈ മത്സരത്തിൻ്റെ ഫലം പുറത്തു വരുന്നതാണ്.

(മത്സരം പ്രഖ്യാപിച്ച സമയത്തെ നിബന്ധനകള്‍ താഴെക്കൊടുക്കുന്നു.)

-----------------------------------------------------------------------------------------------------------------------------------------------------

"ജീവിതത്തിന്റെ ദൗത്യം അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും കൂടിയാണ്; കുറച്ച് അഭിനിവേശം, കുറച്ച് അനുകമ്പ, കുറച്ചു നർമ്മം, പിന്നെ തന്റേതായ ശൈലിയിലും" - മായ എയ്ഞ്ചലോ

അതിജീവനത്തിലൂടെയുള്ള അഭിവൃദ്ധി!! എത്ര മനോഹരമായ ചിന്തയാണല്ലേ!! അങ്ങനെയൊരു കാഴ്ചപ്പാടിൽ നമ്മളിലോരോരുത്തരും ഓരോ പോരാളികളാണ്. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളോട് പട വെട്ടിത്തന്നെയാണ് നാമെല്ലാം ഇതുവരെയെത്തിയത്. ഇപ്പോഴും തുടരുന്ന പോരാട്ടം. ഒറ്റയ്ക്കും കൂട്ടമായും നടത്തിയ,നടത്തിക്കൊണ്ടിരിക്കുന്ന അതിജീവനത്തിൻ്റെ കഥകൾ പറയാനുണ്ടാവും ഓരോ വ്യക്തിക്കും. സാമൂഹിക വിപത്തുകളും പ്രകൃതി ദുരന്തങ്ങളും മുതൽ, മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങളിൽ പോലും പോരാടി വിജയത്തിലേക്കെത്തുന്ന ഓരോരുത്തരും യഥാർഥ ജീവിതത്തിലെ നായകന്മാരും നായികമാരുമാണ്.

ഇത്തവണ പ്രതിലിപി അവതരിപ്പിക്കുന്ന രചനാ മത്സരമാണ് "അതിജീവനത്തിൻ കഥകൾ". സ്വന്തം ജീവിതത്തോട് പടവെട്ടിയ കഥകൾ പറയാനുണ്ടാവില്ലേ ഓരോരുത്തർക്കും? ഒറ്റയ്ക്കും കൂട്ടമായും പൊരുതി നേടിയ ജീവിത വിജയങ്ങളുടെ കഥകൾ? സ്വന്തം ജീവിതത്തിലോ സമൂഹത്തിലോ ഉണ്ടായ, നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ? അവയാണ് ഇത്തവണ രചനാ മത്സരത്തിലേക്ക് അയക്കേണ്ട രചനകളുടെ വിഷയം. ഈ വിഷയത്തിലുള്ള കഥകളോ അനുഭവക്കുറിപ്പികളോ മത്സരത്തിലേക്ക് ചേർക്കാവുന്നതാണ്.

പ്രധാന വിവരങ്ങള്‍

-അതിജീവനത്തിൻ്റെ കഥകൾ എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന കഥകളോ അനുഭവക്കുറിപ്പുകളോ ആണ് ഈ മത്സരത്തിലേക്ക് പരിഗണിക്കുന്നത്.

-ഒരു മത്സരാര്‍ത്ഥിക്ക് പരമാവധി അഞ്ചു രചനകള്‍ വരെ ചേര്‍ക്കാവുന്നതാണ്.

-പൂർണ്ണമായും രചനകളുടെ നിലവാരം മാത്രമായിരിക്കും വിധിനിർണ്ണയത്തെ
സ്വാധീനിക്കുക.

-ഈ മത്സരത്തിലേക്ക് സമര്‍പ്പിക്കുന്ന രചനകള്‍ മുമ്പ് പ്രതിലിപിയില്‍ പ്രസിദ്ധീകരിച്ചവയാവാന്‍ പാടില്ല.
നിങ്ങൾ തന്നെ മുൻപ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചവയും സമർപ്പിക്കാവുന്നതാണ്

സമ്മാനങ്ങള്‍

മൊത്തം 6000 രൂപയോളമാണ് ഈ മത്സരത്തിന്‍റെ സമ്മാനത്തുക.

1. ഏറ്റവും മികച്ച രചനയ്ക്ക് - 3000 രൂപ
2. മികച്ച രണ്ടാമത്തെ രചനയ്ക്ക്- 2000 രൂപ
3. മികച്ച മൂന്നാമത്തെ രചനയ്ക്ക്- 1000 രൂപ

- വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം കണക്കിലെടുത്ത് ആയിരിക്കും. ഒരു വിധി കർത്താവോ, വിധികർത്താക്കളുടെ ഒരു ജൂറിയോ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്..

- മത്സരഫലത്തെക്കുറിച്ചുള്ള അന്തിമതീരുമാനം പ്രതിലിപിയില്‍ നിക്ഷിപ്തമായിരിക്കും.

പ്രധാന തിയ്യതികള്‍

1. ഈ മത്സരത്തിലേക്ക് രചനകള്‍ ചേര്‍ക്കാവുന്ന അവസാന ദിവസം 2019 സെപ്റ്റംബർ 30 ആണ്.

2. മത്സരത്തിന്‍റെ ഭാഗമായി ലഭിക്കുന്ന എല്ലാ രചനകളും 2019 ഒക്ടോബർ 9 ന് വായനക്കാരുടെ മുന്നില്‍ എത്തിക്കുന്നതാണ് .

3. മത്സരഫലം എന്ന് പ്രഖ്യാപിക്കും എന്നും 2019 ഒക്ടോബർ 9 ന് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ ?

-ഈ മത്സരവും മത്സരാര്‍ത്ഥികള്‍ തന്നെ സ്വയം രചനകള്‍ ചേര്‍ക്കുന്ന രീതിയില്‍ ആണ് രൂപപ്പെടുത്തിയിരിക്കുന്നത് .

-ഈ പേജിന്റെ ഏറ്റവും അടിയിലായി കൊടുത്തിട്ടുള്ള പങ്കെടുക്കൂ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മത്സരത്തിലേക്ക് രചനകള്‍ സ്വയം ചേര്‍ക്കാന്‍ സാധിക്കുന്നതാണ് .

മത്സരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സഹായങ്ങള്‍ ആവശ്യമുണ്ടെങ്കിലോ ഞങ്ങളെ +91 8296379595 എന്ന നമ്പരില്‍ വിളിക്കുകയോ, malayalam@pratilipi.com ലേക്ക് എഴുതുകയോ ചെയ്യുക.

വേഗമാകട്ടെ, നിങ്ങളുടെ രചനകൾ താഴെക്കാണുന്ന 'പങ്കെടുക്കൂ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് മത്സരത്തിൽ ചേർക്കൂ.. ഓർക്കുക, ഒരു മത്സരാർത്ഥിക്ക് പരമാവധി അഞ്ചു രചനകൾ വരെ സമർപ്പിക്കാവുന്നതാണ്.."

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.