അങ്ങനെ ഞാനും എഴുതി

പ്രിയപ്പെട്ടവരേ,

ജീവിതത്തിൽ ആദ്യമായി എന്തെങ്കിലും എഴുതിയത് എങ്ങനെ എന്നത് വിവരിക്കുന്ന അനുഭവക്കുറിപ്പുകൾക്കായി പ്രതിലിപി അവതരിപ്പിച്ച 'അങ്ങനെ ഞാനും എഴുതി' എന്ന റൈറ്റിങ് ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച രചനകളിൽ നിന്നും മികച്ച പത്ത് രചനകൾ ടീം പ്രതിലിപി തെരെഞ്ഞെടുത്തിരിക്കുന്നു.

ഞങ്ങൾ തെരെഞ്ഞെടുത്ത പത്ത് രചനകൾ ഏതൊക്കെ എന്നറിയേണ്ടേ ?

ഇവിടെ ക്ലിക്ക് ചെയ്യൂ...

 

(റൈറ്റിങ് ചാലഞ്ച് അവതരിപ്പിച്ചപ്പോൾ നൽകിയ വിവരണം താഴെക്കൊടുക്കുന്നു.)

--------------------------------------------------------------------------------------------------------

ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും ഒരു രചന എഴുതിയിട്ടുള്ളവരാകും നമ്മളിൽ പലരും .
കഥയോ, കവിതയോ ലേഖനമോ, അതോ എന്ത് പേരിട്ടു വിളിക്കണം എന്നറിയാത്ത ചില കുത്തിക്കുറിപ്പുകളോ അങ്ങനെ എന്തെങ്കിലും.

ചിലർ ആദ്യമായി എഴുതിയത് കുട്ടിക്കാലത്താവാം, വലുതായി സോഷ്യൽ മീഡിയയിൽ വന്നതിനു ശേഷം പല എഴുത്തു ഗ്രൂപ്പുകളിലും ഭാഗമായി എഴുതിത്തുടങ്ങിയവരും ഉണ്ടാവാം.

ആദ്യമായി നിങ്ങൾ എന്തെങ്കിലുമൊരു രചന എഴുതിയതിനു പിന്നിൽ ഒരു കഥ ഉണ്ടാവില്ലേ ? നിങ്ങൾ അങ്ങനെ ഒരു രചന എഴുതാനുണ്ടായ കാരണം എന്ത് എന്നുള്ള രസകരമായ ഒരു കഥ.

ആ കഥ ഞങ്ങളോട് പറയാമോ ?

പ്രതിലിപി അവതരിപ്പിക്കുന്ന പുതിയ റൈറ്റിങ് ചാലഞ്ചാണ് ' അങ്ങനെ ഞാനും എഴുതി'.
നിങ്ങൾ ജീവിതത്തിൽ ആദ്യമായി എന്തെങ്കിലും എഴുതിയത് എങ്ങനെ എന്നത് വിവരിക്കുന്ന അനുഭവ ക്കുറിപ്പുകൾ ആണ് ഈ റൈറ്റിങ് ചാലഞ്ചിലേക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ഈ ചാലഞ്ചിൽ പങ്കെടുക്കുന്നതെങ്ങനെ ?

- രചനകൾ നിങ്ങൾക്ക് നിങ്ങളുടെ പ്രൊഫൈലിൽ തന്നെ സ്വയം പ്രസിദ്ധീകരിക്കാം. രചനകൾ ചേർക്കുമ്പോൾ അവയുടെ സംഗ്രഹം (summary ) എന്ന ഭാഗത്ത് #writer എന്ന് ചേർക്കുക. അപ്പോൾ ഈ രചനകൾ ഞങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. സംഗ്രഹം (summary ) എന്ന ഭാഗത്ത് #writer എന്ന് ചേർത്ത രചനകൾ മാത്രമാണ് ഈ റൈറ്റിങ് ചാലഞ്ചിൽ ഉൾപ്പെടുത്തുക.

- ആഗസ്റ്റ് 29 വ്യാഴാഴ്ച മുതൽ സെപ്തംബർ 2 തിങ്കളാഴ്ച വരെയാണ് ഈ റൈറ്റിങ് ചാലഞ്ചിലേക്ക് രചനകൾ ചേർക്കാനുള്ള സമയം. ഈ അഞ്ചു ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രചനകൾ മാത്രമാണ് ഈ റൈറ്റിങ് ചലഞ്ചിലേക്ക് ഉൾപ്പെടുത്തുക.

ഈ ചാലഞ്ചിലേക്ക് ലഭിക്കുന്ന രചനകളിൽ നിന്ന് ഏറ്റവും മികച്ച പത്ത് രചനകൾ ടീം പ്രതിലിപി തെരഞ്ഞെടുക്കും.

- ഈ റൈറ്റിങ് ചാലഞ്ചിലെ ഏറ്റവും മികച്ച പത്ത് രചനകളെയും രചയിതാക്കളെയും പരിചയപ്പെടുത്തി ഒരു ബ്ലോഗ്പോസ്റ്റ് പ്രതിലിപി വെബ് സൈറ്റിലും ആപ്പിലും പ്രസിദ്ധീകരിക്കും.

നിങ്ങൾ ജീവിതത്തിൽ ആദ്യമായി എന്തെങ്കിലും എഴുതിയതെങ്ങനെ എന്ന് നമ്മുടെ വായനക്കാരോട് പറയൂ.

 

മത്സര എന്‍ട്രികള്‍

malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.