എന്താണ് പ്രതിലിപി ? « പ്രതിലിപി മലയാളം | Pratilipi Malayalam

നിങ്ങളുടെ ചിന്തകള്‍, നിങ്ങളുടെ മാതൃഭാഷയില്‍, ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു മാധ്യമമാണ് പ്രതിലിപി. ലക്ഷക്കണക്കിന്‌ വായനക്കാര്‍ അവരുടെ പ്രിയപ്പെട്ട രചനകള്‍ വായിക്കുകയും , 10000ത്തോളം എഴുത്തുകാര്‍ അവരുടെ കഥകളിലൂടെയും കവിതകളിലൂടെയും , ചിന്തകളിലൂടെയും മറ്റ് എഴുത്തുകളിലൂടെയും ഈ വായനക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന ഒരു ഇടമാണ് ഇത്. വായനക്കാര്‍ക്ക് അവരുടെ പ്രിയ എഴുത്തുകാരെ പിന്തുടരാനും അവരുമായി സംവദിക്കാനും പ്രതിലിപിയില്‍ അവസരങ്ങള്‍ ഉണ്ട്.
"ചിന്തകളുടെയും വിവരങ്ങളുടെയും കൈമാറ്റത്തിന് ഭാഷ ഒരിക്കലും ഒരു തടസ്സമാവരുത്" എന്ന ചിന്തയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ദൌത്യം പൂര്ത്തിയാക്കാന്‍ വേണ്ടിയുള്ള വേദിയാണ് പ്രതിലിപി. മികച്ച രചനകള്‍ നിങ്ങളുടെ മാതൃഭാഷയില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കുന്നു.

പ്രതിലിപിയുടെ പിന്നില്‍ ആരാണ് ?
ലക്ഷക്കണക്കിന്‌ വായനക്കാരെയും എഴുത്തുകാരെയും ഈ വേദിയിലൂടെ, ലളിതവും ഫലപ്രദവുമായ രീതിയില്‍ ഒന്നിപ്പിക്കുക എന്ന സ്വപ്നം സഫലമാക്കാനായി, രാവും പകലും പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 22ഓളം യുവജനങ്ങളാണ് .

ഏതൊക്കെ ഭാഷകള്‍ ആണ് ഇപ്പോള്‍ പ്രതിലിപിയില്‍ ഉള്ളത് ?
ഇപ്പോള്‍ ഞങ്ങളുടെ സേവനം 8 ഭാഷകളില്‍ ലഭ്യമാണ് - ഹിന്ദി , ഗുജറാത്തി , ബംഗാളി , മറാഠി, തമിഴ്, മലയാളം ,തെലുഗു, കന്നഡ എന്നിവയില്‍. ഉടന്‍ തന്നെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും സേവനം ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതികള്‍ ഉണ്ട്.

ഏതൊക്കെ ഡിവൈസുകളിലാണ് എനിക്ക് പ്രതിലിപി ഉപയോഗിക്കാന്‍ കഴിയുക?
പ്രതിലിപിയുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ നിങ്ങളുടെ പ്രിയ രചനകള്‍ വായിക്കുകയും, വായനക്കാരുമായും എഴുത്തുകാരുമായും സംവദിക്കുകയും ചെയ്യാം. ഇത് കൂടാതെ നിങ്ങളുടെ ലാപ്ടോപ്പിലൂടെയോ ഡെസ്ക്ടോപ്പിലൂടെയോ , ടാബ്ലെറ്റ്, ഐ പാഡ് എന്നിവയിലൂടെയോ നിങ്ങള്‍ക്ക് പ്രതിലിപി ഉപയോഗിക്കാം.

പ്രതിലിപിയില്‍ അംഗമാവുന്നതെങ്ങനെയാണ്?
നിങ്ങള്‍ പ്രതിലിപിയില്‍ സൈന്‍ ഇന്‍ ചെയ്ത് ഇഷ്ടപ്പെട്ട കഥകള്‍ ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ പ്രതിലിപിയിലെ ഒരു വായനക്കാരന്‍/ വായനക്കാരി ആയാണ് ഞങ്ങളോടൊപ്പം ചേരുന്നത് . നിങ്ങള്‍ക്ക് പ്രതിലിപിയിലെ ഒരു രചയിതാവ് ആവണം എന്നുണ്ടെങ്കില്‍ , ലാപ്ടോപ്പിലൂടെയോ ഡെസ്ക്ടോപ്പിലൂടെയോ പ്രതിലിപിയില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം, നിങ്ങളുടെ രചനകള്‍ സ്വയം പ്രസിദ്ധീകരിക്കാന്‍ തുടങ്ങുക. നിങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകാളോ സംശയങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു ഇ മെയില്‍ അയയ്ക്കുക. 24 മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്.

'പ്രതിലിപി' എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ് ?
പ്രതിലിപി എന്നത് സംസ്കൃതത്തിലും ഹിന്ദിയിലും ഉള്ള , 'പകര്‍പ്പ്' എന്ന് അര്‍ത്ഥം വരുന്ന ഒരു വാക്കാണ്‌. ഒരു പുസ്തകം വായിക്കുന്നതിനിടയില്‍ എപ്പോഴോ നാം സ്വയം അതിന്‍റെ ഒരു ഭാഗമായി മാറുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു -'നമ്മള്‍ വായിക്കുന്നതെന്തോ അതാണ്‌ നമ്മള്‍'. സമൂഹത്തിന്‍റെ പകര്‍പ്പാണ് സാഹിത്യം എന്ന് പറയുന്നത് പോലെ.

നിങ്ങള്‍ക്ക് ഇനിയും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടോ ?
ഉണ്ടെങ്കില്‍ അവ malayalam@pratilipi.com ലേക്ക് ഇ മെയില്‍ ചെയ്യൂ. ഞങ്ങള്‍ അവയ്ക്ക് എത്രയും പെട്ടെന്ന് മറുപടി നല്‍കുന്നതാണ് .
malayalam@pratilipi.com
+91 9036506463
സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യൂ
     

ഞങ്ങളെക്കുറിച്ച്
തൊഴിലവസരങ്ങള്‍
പ്രൈവസി പോളിസി
നിബന്ധനകള്‍
© 2017 Nasadiya Tech. Pvt. Ltd.